ഭാവനയുമായി നല്ല കെമിസ്ട്രിയുണ്ട് അനൂപ് മേനോന്‍
കൊച്ചി: ഭാവന അടുത്ത സുഹൃത്താണ്. ഞങ്ങള്‍ തമ്മില്‍ നല്ലൊരു കെമിസ്ട്രിയുണ്ട്. എന്നാല്‍ ഭാവനയുമായി പ്രണയത്തിലല്ലെന്ന് അനൂപ് മേനോന്‍ പറഞ്ഞു. നടി ഭാവനയും അനൂപുമായി പ്രണയത്തിലാണെന്നും അടുത്തുതന്നെ വിവാഹം കഴിക്കുമെന്നുമുള്ള ഗോസിപ്പുകളോട് പ്രതികരിക്കുകയായിരുന്നു അനൂപ് മേനോന്‍. ഭാവനയുടെ വിവാഹം അടുത്തവര്‍ഷം ഉണ്ടാകും മറ്റൊരാളാണ് ഭാവനയെ വിവാഹം കഴിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അനൂപ് മേനോന്‍ നയം വ്യക്തമാക്കിയത്. തന്റെ വിവാഹം എപ്പോള്‍ ഉണ്ടാകുമെന്ന് പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. അതെപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. ചിലപ്പോള്‍ അടുത്തവര്‍ഷമാകാം. അല്ലെങ്കില്‍ അഞ്ചുവര്‍ഷം കഴിഞ്ഞാകാം. വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി സിനിമയില്‍ നിന്നാകണമെന്നില്ല. ഭാര്യയെ കുറിച്ച് സങ്കല്‍പ്പങ്ങളുമില്ലെന്ന് അനൂപ് മേനോന്‍ പറഞ്ഞു.ഭാവനയെ വിവാഹം കഴിക്കുന്നത് താനല്ലെന്ന് അനൂപ്‌മേനോന്‍ ഇപ്പോള്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ആംഗ്രീ ബേബീസില്‍ അനൂപും ഭാവനുമാണ് നായികാ നായകന്‍മാര്‍. ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് അനൂപ് പറഞ്ഞു. നല്ല ടീം വര്‍ക്കാണ് ചിത്രത്തിന്റെ വിജയത്തിന് പിന്നില്‍. ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചാണ് ചിത്രം റിലീസിനൊരിക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.അനൂപ് മേനോനും ഭാവനയും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ പല മാധ്യമങ്ങളിലും വാര്‍ത്തവന്നിരുന്നു. തന്നെ വിവാഹം കഴിക്കാന്‍ പോകുന്നയാളുടെ പേര് അനൂപ് ആണെന്ന് ഒരിക്കല്‍ ഭാവന ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനുശേഷമാണ് അനൂപ് മേനോനെയും ഭാവനയെയും ചുറ്റിപ്പറ്റി ഗോസിപ്പുകള്‍ പിറക്കാന്‍ തുടങ്ങിയത്
0 comments:
Post a Comment